93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിടാൻ ഇത്തവണ
അവസരം ലഭിച്ചത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസിനുമായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഫോര്‍ഡ്. ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത നിങ്ങൾക്ക് എന്നായിരുന്നു ഇയാളുടെ വിമർശനം. എന്നാൽ ഇയാൾക്ക് കൃത്യമായ മറുപടിയും പ്രിയങ്ക നൽകുകയും ചെയ്തു.
”നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത” എന്നായിയിരുന്നു പീറ്ററിന്റെ ചോദ്യം.
ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാധ്യമപ്രവർത്തകന് മറുപടി നൽകിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്‌കാര്‍ പട്ടിക പുറത്ത് വിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ സന്തോഷവും പ്രിയങ്ക കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
‘ഞങ്ങൾക്കും ഓസ്കർ നോമിനേഷൻ ലഭിച്ചു. അഭിനന്ദനങ്ങൾ റമിൻ ആൻഡ് ടീം വൈറ്റ് ടൈഗർ.’ ഓസകർ നോമിനേഷൻ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ താരം നോമിനേഷനുകൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും നാമനിർദേശപട്ടിക പ്രഖ്യാപിക്കാൻ അവസരം നൽകിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ബുക്കർ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിൻ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗർ. ചിത്രത്തിൽ പ്രിയങ്ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ളിക്സിലൂടെ ചിത്രം റിലീസ് ചെയ്തത്.
Post Your Comments