പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ അനുഷ്ക പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രമാണ് ഇത്. അച്ഛനും അമ്മയ്ക്കും ഒപ്പം അനുഷ്കയുമുണ്ട് ചിത്രത്തിൽ.
മാതാപിതാക്കള്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ അനുഷ്ക ഷെട്ടി തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ്. സന്തോഷകരമായ ജന്മദിന ആശംസകള്‍ അച്ഛാ, അമ്മാ എന്നാണ് അനുഷ്ക ഷെട്ടി എഴുതിയിരിക്കുന്നത്.
പ്രഫുല്ല- എ എൻ വിറ്റാല്‍ ഷെട്ടി ദമ്പതിമാരുടെ മകളാണ് അനുഷ്ക ഷെട്ടി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ ബിരുദധാരിയുമാണ്. യോഗ ഇൻസ്ട്രക്ടറെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അനുഷ്ക ഷെട്ടി വെള്ളിത്തിരയിലെത്തിയത്.
Post Your Comments