പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂദ് . ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയും ദുര്‍ബ്ബല വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും വന്‍ ജന സ്വീകാര്യതയാണ് രാജ്യത്തെമ്പാടും സോനു സൂദിന് ലഭിച്ചത്.
ദിവസവും നിരവധി പേരാണ് താരത്തിന്റെ അടുത്ത് സഹായാഭ്യർത്ഥനയുമായി എത്തുന്നത്. മെഡിക്കല്‍ ബില്ലടക്കുമോ? വിദ്യാഭ്യാസ ചെലവു വഹിക്കുമോ? തുടങ്ങി കാര്‍ വാങ്ങിത്തരാമോ? മാലിദ്വീപ് യാത്ര സ്പോണ്‍സര്‍ ചെയ്യാമോ? എന്ന് തുടങ്ങി രസകരവും വിചിത്രവുമായ ആവശ്യങ്ങളും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രസകരമായ ഒരു ആവശ്യത്തിന് സോനു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“സര്‍ താങ്കള്‍ വിവാഹം നടത്തിത്തരുമോ?” എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. “എന്തുകൊണ്ട് പാടില്ല, വേണമെങ്കില്‍ വിവാഹ മന്ത്രം വരെ ചൊല്ലിത്തരാം, പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ജോലി മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി” എന്നായിരുന്നു സോനുവിന്‍റെ മറുപടി.
Post Your Comments