CinemaGeneralLatest NewsMollywoodNEWS

‘പട്ടരുടെ മട്ടൻകറി’ ; പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ, സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യം

സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു

അർജുൻ ബാബു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘പട്ടരുടെ മട്ടൻകറി’ എന്ന ചിത്രത്തിന് നേരെ പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ. പട്ടരുടെ മട്ടൻ കറി എന്ന പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് സിനിമയ്‌ക്കെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തിയത്. തുടർന്ന് സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു.

പ്രതിഷേധം ശക്തമായതോടെ സിനിമയുടെ പേര് പിൻവലിച്ചെന്ന് സംവിധായകൻ അർജുൻ ബാബു പറഞ്ഞു. പട്ടർ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണ്. ബ്രാഹ്മണർ സസ്യാഹാരികൾ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടൺ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയെങ്കിൽ അത് റദ്ദാക്കണം എന്നുമാണ് ബ്രാഹ്മണ സഭ ആവശ്യപ്പെടുന്നത്.

ഇപ്പോൾ ആർക്കും എന്തും പറയാമെന്ന സ്ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചത്. സിനിമയിൽ ബ്രാഹ്മണർക്കെതിരെ ഒന്നും ഉണ്ടാവരുതെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നും ബ്രാഹ്മണസഭ പ്രതിനിധികൾ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കാസ്കേഡ് ആഡ് ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button