പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. ഒരിക്കൽ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗതി സിനിമ സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ന്നു.
സംഭവം വിവാദമായതോടെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തിര ചര്‍ച്ച നടത്തി. ജഗതിയെ ആറു മാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്നും വിലക്കേർപ്പെടുത്തണമെന്നും തീരുമാനിച്ചു. കൂടാതെ ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
എന്നാല്‍ പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ പെട്ടെന്ന് ഞാൻ ഉൾപ്പടെയുള്ള ചിലർക്ക് യോജിക്കാനായില്ല. ആറു മാസത്തേക്ക് വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം ഞാൻ യോഗത്തില്‍ ഉന്നയിച്ചു.എന്നോടൊപ്പം കമലും പി.ജി. വിശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലു ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നില്‍ തഞങ്ങളുടെ തീർപ്പ് പരിഗണിക്കപ്പെട്ടില്ല. മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി കുറച്ച പ്രശസ്തരെ കൂട്ടി പ്രശ്ന പരിഹാരത്തിനായി എത്തിയെങ്കിലും സംഘടന അനുനയത്തിന് വഴങ്ങിയില്ല.
ഒടുവിൽ മാക്ടയുടെ തീരുമാന പ്രകാരം ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു എന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
Post Your Comments