സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്നവരാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തും. തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയാൻ തെല്ലും ഭയമില്ലാത്തവരാണ് ഇരുവരും. ഇപ്പോഴിതാ വേറിട്ട കടുത്ത വ്യായാമ മുറകളുമായി എത്തിയിരിക്കുകയാണ് റിമയും പാർവതിയും. ഇരുവരും തങ്ങളുടെ ഇൻസ്റ്റ സ്റ്റോറിയിലാണ് ഈ വർക്ക്ഔട്ടു വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ നേർക്കുനേർ നിന്ന് ഇരുവരും വര്‍ക്കൗട്ട് നടത്തുന്നതും വ്യത്യസ്തമായ വ്യായാമ മുറകള്‍ പരിശീലിക്കുന്നതുമൊക്കെ കാണാം. ഒരു കോറിഡോറിലെ ചുവരിൽ ചാരി നിന്നുകൊണ്ട് കസേരയിൽ ഇരിക്കുന്നതുപോലെ ഇരുന്ന് ഡംബ്ബെൽസ് ഉയർത്തുന്ന വീഡിയോയും പ്ലാങ്ക് ചെയ്യുന്നതിനിടെ ഇരു ഗ്ലാസുകളിലേക്ക് വെള്ളം പകരുന്ന രീതിയിലുള്ള റിമയുടെ വര്‍ക്കൗട്ടും മറ്റുമൊക്കെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ‘ഇങ്ങനെ പലതും നുമ്മ ചെയ്യും’ എന്നും പാർവതി ഒരു വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്.
വീട്ടിൽ തന്നെയിരുന്നുള്ള വര്‍ക്കൗട്ടാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരേ ജിം ട്രെയിനറുടെ അടുത്താണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഭീഗരൻ എന്നറിയപ്പെടുന്ന റിഹാബാണ് ഇവരുടെ ജിം ട്രെയിനര്‍. മുമ്പും ഇരുവരും തങ്ങളുടെ വ്യായാമമുറകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള ഈ വ്യായാമ വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments