അഭിഷേക് ബച്ചന്‍ കേന്ദ്രകഥാപാത്രമായെത്തുന്ൻ ബിഗ് ബജറ്റ് ചലച്ചിത്രം ”ദി ബിഗ് ബുള്ളിന്‍റെ” ടീസര്‍ പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 8 ന് ഒടിടി റിലീസിനൊരുങ്ങുകയാണ്. 2020 ഒക്ടോബറില്‍ പുറത്തിറങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി കാരണമാണ് മാറ്റിവെച്ചത്.
1980-1990 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിൽ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കര്‍ ഹർഷദ് മേത്തയുടെ ജീവിതവും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രമേയമാക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
അജയ് ദേവ്ഗണ്‍, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂകി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ദി ബിഗ് ബുള്ളിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ ട്രെയിലര്‍ മാര്‍ച്ച് 19ന് പുറത്തുവിടും.
Post Your Comments