
സിജു വിൽസൺ നായകനായെത്തുന്ന ‘വരയന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 28 ന് ചിത്രം പ്രദർശനത്തിനെത്തും. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൈദികനായാണ് സിജു വേഷമിടുന്നത്. ഫാദർ എബി കപ്പൂച്ചിൻ എന്നാണ് കഥാപാത്രത്തിന്റെ പേര്
”വരയന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. മെയ് 28, 2021 ന് നിങ്ങൾക്ക് ഫാദർ എബി കപ്പൂച്ചിനെ കാണാം. കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാർഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്”.. റിലീസ് തീയതി പ്രഖ്യാപിച്ച് സിജു വിത്സൺ കുറിച്ചു.
ഹാസ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിൽ ലിയോണ ലിഷോയ് ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് ആർ, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, പി.ആർ.ഒ എ എസ് ദിനേശ് , മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് എം.ആർ പ്രൊഫഷണൽ.
Post Your Comments