CinemaGeneralLatest NewsMollywoodNEWS

ഹിമപ്പുലികള്‍ അവരുടെ കാല്പാടുകള്‍ എവിടെയും അവശേഷിപ്പിക്കാറില്ല

പാട്ടിനു പുരസ്കാരങ്ങള്‍ ലഭിക്കാത്തതില്‍ യാതൊരു വിഷമവും നിരാശയും ഇന്ന് വരെ തോന്നിയിട്ടില്ല

ഗാനരചയിതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും മലയാള സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ഷിബു ചക്രവര്‍ത്തി. ഗാനരചയിതാവ് എന്ന നിലയില്‍ തനിക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതില്‍ നിരാശയോ വിഷമമോ തോന്നിയിട്ടില്ലെന്നും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ഷിബു ചക്രവര്‍ത്തി.

“പാട്ടാണോ, തിരക്കഥയാണോ കൂടുതല്‍ സൗകര്യപ്രദം എന്ന് ചോദിച്ചാല്‍ കമ്മലുണ്ടാക്കുന്നതും, കപ്പലുണ്ടാക്കുന്നതും പോലെയാണ് രണ്ടും. കമ്മലുണ്ടാക്കാന്‍ നല്ല സൂക്ഷ്മത വേണം. പാട്ടെഴുത്തുകാരനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും എനിക്ക് പുരസ്കാരങ്ങള്‍ ലഭിച്ചതൊക്കെ തിരക്കഥകള്‍ക്കായിരുന്നു. മനു അങ്കിളിനു ദേശീയ പുരസ്‌കാരം കിട്ടി. അഭയത്തിനു അന്തര്‍ദേശീയ പുരസ്കാരവും. പാട്ടിനു പുരസ്കാരങ്ങള്‍ ലഭിക്കാത്തതില്‍ യാതൊരു വിഷമവും നിരാശയും ഇന്ന് വരെ തോന്നിയിട്ടില്ല. അതിനോട് താത്പര്യവും ഇല്ല. ഹിമപ്പുലികള്‍ അവരുടെ കാല്പാടുകള്‍ എവിടെയും അവശേഷിപ്പിക്കാറില്ലെന്ന് പറയാറുണ്ട്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന ഫിലോസഫിയും അത് തന്നെയാണ്. വരച്ചു കോറിയ ചുമരുകള്‍ മായ്ച്ചു വൃത്തിയാക്കണം. പുതിയ ആളുകള്‍ വരട്ടെ. അവരവിടെ പുതിയ ചിത്രങ്ങള്‍ വരയ്ക്കട്ടെ”. ഷിബു ചക്രവര്‍ത്തി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button