ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയാണ് ശരവണന്റെ നായികയായെത്തുന്നതെന്നാണ് വിവരം.
ജെ.ഡി ആന്റ് ജെറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ശരവണ സ്റ്റോഴ്സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജന്‍ഡ് ശരവണന്‍ എന്നറിയപ്പെടുന്ന ശരവണന്‍ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹന്‍സിക എന്നിവര്‍ക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
Leave a Comment