മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ രത്തീന ഷാർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയാണ് തന്നെ ‘പുഴു’വിലേക്ക് അടുപ്പിച്ചതെന്ന് പാർവതി പറഞ്ഞു. കൂടാതെ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ചതാണെന്നും പാർവതി പറഞ്ഞു. ‘ദ ക്യൂവി’ന് നൽകിയ അഭിമുഖത്തിലാണ് പാർവതി പുഴുവിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
കിടിലനൊരു സിനിമയിൽ മമ്മൂട്ടി കൂടി എത്തുന്നതോടെ പ്രേക്ഷകർ ഞെട്ടുമെന്നാണ് പാർവതി പറയുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ താൻ വളരെ ഞെട്ടിയിരിക്കുകയാണെന്ന് പാർവതി പറയുന്നു.
പാർവതിയുടെ വാക്കുകൾ
“ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതൽ പറയാൻ ആകില്ല ! അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ പോകുന്നത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്,” പാർവതി പറഞ്ഞു. താൻ വിശ്വസിക്കുന്ന ജെൻഡർ പൊളിറ്റിക്സിനോടും രാഷ്ട്രീയത്തോടും നീതി പുലർത്തുന്നതാണ് പുഴു എന്ന സിനിമയുടെ കഥയും തിരക്കഥയുമെന്നും പാർവതി കൂട്ടിച്ചേർത്തു.
ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസാണ് ‘പുഴു’ നിർമിക്കുന്നത്. ഷറഫു, സുഹാസ്, ഹർഷാദ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കും. ജേക്സ് ബിജോയ് ആണ്സംഗീതസംവിധാനം.
Post Your Comments