പ്രേഷകരുടെ പ്രിയ നടൻ മോഹൻലാലും കുടുംബവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയിൽ പാട്ടുപാടുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. സുചിത്രയും മായയും പാടുമ്പോൾ ലയിച്ച് താളം പിടിക്കുന്ന മോഹൻലാലിനെയും കാണാം. ഗായകൻ ചാൾസ് ആന്റണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പൊതുവേദികളിൽ മോഹൻലാൽ കുടുംബത്തോടൊപ്പം എത്താറുണ്ടെങ്കിലും കുടുംബത്തോടൊപ്പം മോഹൻലാൽ പാടുന്ന ഈ വീഡിയോ അൽപ്പം അപൂർവ്വമാണ്.
https://www.facebook.com/charles.antony.180/posts/3751158444953191
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകളുടെ തിരക്കിലാണ് താരം ഇപ്പോൾ. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.
Post Your Comments