GeneralLatest NewsMollywoodNEWS

‘അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു’ ; ചാക്കോച്ചനെ വീഴ്ത്തിയ പ്രിയയുടെ പൊട്ട്

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്

മലയാളത്തിന്റെ സ്വന്തം കുടുംബനായകനും റൊമാന്റിക് ഹീറോയുമാണ് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ പത്നി പ്രിയയെ ആദ്യം കണ്ടുമുട്ടിയ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.

‘അനിയത്തിപ്രാവി’ലൂടെ വന്ന് പെൺകുട്ടികളുടെ ഹൃദയം കയ്യടക്കിയ താരത്തിന്റെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയായിരുന്നു. 22 വർഷമായി ഇരുവരും സന്തോഷ പൂർവമായ ദാമ്പത്യ ജീവിതം തുടങ്ങിയിട്ട്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രിയയുമായുള്ള പ്രണയം പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

“അതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. ‘നക്ഷത്രത്താരാട്ട്’ സിനിമ ചെയ്യുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുന്നു. അന്ന് ഇതുപോലെ സെൽഫി, ഫോൺ പരിപാടികൾ ഒന്നുമില്ല. മാർ ഇവാനിയോസ് കോളേജിലെ പിള്ളേർ കാണാൻ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു. ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ അവിടെ കുറച്ചു സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓർമ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലിൽ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു .”

“പിന്നെ പ്രിയയ്ക്ക് എന്റെ മൊബൈൽ ഫോൺ നമ്പർ കിട്ടി. നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകൾ പ്രിയയുടെ സുഹൃത്താണ്. എന്റെ നമ്പര്‍ അവിടെനിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പതിയെ പതിയെ അതൊരു സൗഹൃദമായി മാറി. പ്രിയയുടെ വീട്ടുകാർക്ക് ആദ്യം പേടിയുണ്ടായിരുന്നു, സിനിമാക്കാരനൊക്കെ ആയതുകൊണ്ട് പറഞ്ഞു പറ്റിക്കാനുള്ള പരിപാടിയാണോയെന്ന്. അന്ന് പ്രിയ പ്രീ ഡിഗ്രിക്ക് പഠിക്കുന്നതേയുള്ളൂ, കൊച്ചുകുട്ടിയാണ്. വേറെ ആരെയും പ്രേമിക്കാൻ ഞാൻ സമയം കൊടുത്തില്ല. പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു, അതിനു സമയം വേണമായിരുന്നു. പഠനം കഴിയുന്നത് വരെ ഞാൻ കാത്തിരുന്നു, അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്,” ചാക്കോച്ചൻ പറയുന്നു.

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്. 2019ലാണ് ഇരുവർക്കും ഒരു മകൻ പിറന്നത്. ഇസഹാക്ക് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബൻ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button