തന്‍റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി പാർവ്വതിയാണെന്ന് തുറന്നു പറയുകയാണ് ജയറാം. ഭർത്താവിന് വേണ്ടിയും മക്കൾക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാർവ്വതിയെന്നും ഒരു ഒൺലൈൻ ചാനലിലെ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ജയറാം പങ്കുവയ്ക്കുന്നു. ഇപ്പോൾ നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകൾ ഉണ്ടാകാറില്ലെന്നും അതിന്‍റെ കാരണത്തെക്കുറിച്ചും ജയറാം വിശദീകരിക്കുന്നു.
ജയറാമിന്റെ വാക്കുകൾ
“ഫാമിലി ഒന്നിച്ചുള്ള യാത്രകൾ മുൻകൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോള്‍. കാരണം മോൻ ഒരിടത്താണ്, മകൾ മറ്റൊരിടത്ത്, ഞാൻ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുള്ളത്. ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാൽ മാത്രമേ ഇപ്പോൾ യാത്രകൾ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്നമില്ലായിരുന്നു. മക്കൾ ചെറുതായിരുന്നപ്പോൾ ഞാൻ എന്‍റെ സമയം കണ്ടെത്തിയാൽ മതിയായിരുന്നു. എന്‍റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്. ഭർത്താവിന് വേണ്ടിയും, മക്കൾക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കിൽ മികച്ച ഒരു കഥാപാത്രം മുന്നിൽ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നത്”. ജയറാം പറയുന്നു
Post Your Comments