ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പൗഡർ സിൻസ് 1905’. ഫൺടാസ്റ്റിക് ഫിലിംസ്, ഗീംസ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ നവാഗതനായ രാഹുൽ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെയും അജു വർഗീസിനേയും കൂടാതെ സൈജു കുറുപ്പ് , സുധീഷ്, ഹരീഷ് കണാരൻ, തങ്കച്ചൻ വിതുര എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.’ പുതുമുഖ താരമാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
കോഴിക്കോടിൻ്റെ ഗ്രാമ പശ്ചാത്തലത്തിൽ ഇന്നത്തെ പുതിയ തലമുറയുടെ കഥ തികച്ചും രസാ കരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പൗഡർ. ഈ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന വിഷയങ്ങളിലൂടെയാണ് അവതരണം.
നാട്ടിലെ തികച്ചും സാധാരണക്കാരായ അഞ്ചു കള്ളന്മാരുടെ ജീവിതത്തിലൂടെയാണ് കഥാ വികസനം. ചെറിയ ഉദ്യമങ്ങളിലൂടെ മോഷണം നടത്തുന്ന ഇവർ വലിയൊരു ഉദ്യമത്തിലേക്കു കടക്കുന്നതും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
മനാഫിൻ്റേതാണ് രചന. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർത്തിരിക്കുന്നു. ഫാസിൽ നസീർ ഛായാ! ഗ്രഹണം രതിൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു. കലാസംവിധാനം – ഷാജി മുകന്ദ്.നിർമ്മാണ നിർവ്വഹണം സുരേഷ്മമിത്രക്കരി . ഏപ്രിൽ ആദ്യവാരത്തിൽ മുക്കം, തിരുവാമ്പാടി ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments