CinemaGeneralLatest NewsMollywoodNEWS

‘പൗഡർ സിൻസ് 1905’ ; ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്നു

നവാഗതനായ രാഹുൽ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പൗഡർ സിൻസ് 1905’. ഫൺ‌ടാസ്റ്റിക് ഫിലിംസ്, ഗീംസ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ നവാഗതനായ രാഹുൽ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെയും അജു വർഗീസിനേയും കൂടാതെ സൈജു കുറുപ്പ് , സുധീഷ്, ഹരീഷ് കണാരൻ, തങ്കച്ചൻ വിതുര എന്നിവർ  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.’ പുതുമുഖ താരമാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

കോഴിക്കോടിൻ്റെ ഗ്രാമ പശ്ചാത്തലത്തിൽ ഇന്നത്തെ പുതിയ തലമുറയുടെ കഥ തികച്ചും രസാ കരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പൗഡർ.  ഈ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന വിഷയങ്ങളിലൂടെയാണ് അവതരണം.
നാട്ടിലെ തികച്ചും സാധാരണക്കാരായ അഞ്ചു കള്ളന്മാരുടെ ജീവിതത്തിലൂടെയാണ് കഥാ വികസനം. ചെറിയ ഉദ്യമങ്ങളിലൂടെ മോഷണം നടത്തുന്ന ഇവർ വലിയൊരു ഉദ്യമത്തിലേക്കു കടക്കുന്നതും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

മനാഫിൻ്റേതാണ് രചന. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർത്തിരിക്കുന്നു. ഫാസിൽ നസീർ ഛായാ! ഗ്രഹണം രതിൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു. കലാസംവിധാനം – ഷാജി മുകന്ദ്.നിർമ്മാണ നിർവ്വഹണം സുരേഷ്മമിത്രക്കരി . ഏപ്രിൽ ആദ്യവാരത്തിൽ മുക്കം, തിരുവാമ്പാടി ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 

shortlink

Related Articles

Post Your Comments


Back to top button