മാതാപിതാക്കളാകാൻ പോകുന്ന സന്തോഷത്തിലാണ് യുവനടൻ ബാലു വർഗീസും ഭാര്യയും നടിയും മോഡലുമായ എലീന കാതറീനും. ഇപ്പോഴിതാ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികൾ. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.
https://www.instagram.com/p/CMXmxk3Ailj/?utm_source=ig_web_copy_link
നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് അച്ഛനാവാൻ പോവുന്നുവെന്ന വാർത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.‘
Post Your Comments