![](/movie/wp-content/uploads/2021/03/akshay.jpg)
‘രാംസേതു’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അയോദ്ധ്യയിലേക്ക് പുറപ്പെടാനൊരുങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. താരത്തോടൊപ്പം സംവിധായകനായ അഭിഷേക് ശർമയും, ക്രിയേറ്റീവ് സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയും മാർച്ച് 18 ന് അയോദ്ധ്യയിലെത്തും. ചിത്രത്തിന്റെ മുഹൂർത്ത ഷോട്ട് ജന്മഭൂമിയിൽ വെച്ചായിരിക്കും ചിത്രീകരിക്കുന്നത്.
ഇപ്പോൾ കുടുംബത്തോടൊപ്പം മാൽദീവ്സിൽ അവധിക്കാലം ചെലവഴിക്കുന്ന അക്ഷയ് തിരിച്ചെത്തിയ ഉടനെ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. വരും മാസങ്ങളിൽ വ്യത്യസ്ഥ ലോക്കേഷനുകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 80 ശതമാനവും മുംബൈയിലാണ്.
ചിത്രത്തിയ അക്ഷയ് പുതിയൊരു വേഷത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശർമ പറയുന്നു. ജാക്വലി൯ ഫൊർണാണ്ഡെസ്, നുഷ്രത്ത് ബറൂച്ച തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. “ശക്തമായ, സ്വതന്ത്ര സ്ത്രീ കഥാപാത്രങ്ങളെയാണ് ഇരുവരും അതവതരിപ്പിക്കുന്നത്.
രാംസേതുവിന്റെ ചിത്രീകരണം അയോദ്ധ്യയിൽ വെച്ച് തന്നെ തുടങ്ങണം എന്ന ആശയം മുന്നോട്ട് വെച്ചത് ദ്വിവേദിയായിരുന്നു. “രാംസേതു യാത്രയുടെ ചിത്രീകരണം തുടങ്ങാ൯ രാമ ജന്മഭൂമിയേക്കാൾ നല്ല മറ്റൊരു സ്ഥലം ഇല്ല,” ദ്വിവേദി പറയുന്നു.
Post Your Comments