തിയേറ്ററുകൾ തുറക്കാത്തതിൽ അവാർഡ് ദാന ചടങ്ങിൽ വെച്ച് വസ്ത്രം ഉരിഞ്ഞ് ഫ്രഞ്ച് നടി പ്രതിഷേധം അറിയിച്ചു. കോറിനീ മസീറോ എന്ന നടിയാണ് സീസര്‍ പുരസ്കാര വേദിയിൽ തുണിയുരിഞ്ഞ് തന്റെ പ്രതിഷേധം അറിയിച്ചത്.
കൊവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. മൂന്നു മാസത്തിലേറെയായി ഫ്രാൻസിൽ സിനിമാ തിയേറ്ററുകൾ അടച്ചിരിക്കുകയാണ്.
മികച്ച വസ്ത്രങ്ങൾക്കുള്ള അവാർഡ് സമ്മാനിക്കുന്നതിനാണ് വെള്ളിയാഴ്ച നടന്ന ചടങ്ങിലേക്ക് മസീറോയെ ക്ഷണിച്ചത്. എന്നാൽ രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. തുടർന്ന് തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സിന് എതിരേയായിരുന്നു നടി കോറിനീ മസീറോയുടെ പ്രതിഷേധം. എന്നാൽ തിയേറ്ററുകൾ തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
Post Your Comments