രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധ എന്നാണ് സംശയം. 10 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് സുരേഷ് ഗോപി ചികിത്സ തേടിയത്.
തൃശൂർ, തിരുവനന്തപുരം തുടങ്ങിയ ഇടത്തെ സ്ഥാനാർഥി പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് പരിഗണനയിലുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സംസ്ഥാന ഘടകം നല്കിയ പട്ടിക ചില മാറ്റങ്ങളോടെ സമിതി അംഗീകരിച്ചിരുന്നു.
read also:സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നാണ് അമ്മ വിചാരിച്ചത് പക്ഷേ: തുറന്നു പറച്ചിലുമായി നടി അനിഖ
കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തല്ക്കാലം ഇന്ന് പ്രഖ്യാപിക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രന് മത്സരിക്കണോ എന്നതില്‍ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകും.
Post Your Comments