
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത വർഷം സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് നടൻ ഇർഷാദ്. സിനിമയിലെ ഒരു രംഗത്ത് തിരക്കഥയിൽ ഇല്ലാത്ത ഒരു കാര്യം മമ്മൂട്ടി കൈയ്യിൽ നിന്നുമെടുത്ത് ചെയ്ത സംഭവത്തെ കുറിച്ചാണ് ഇർഷാദ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അന്ന് തനിക്ക് മമ്മൂട്ടിയുമായി അത്ര അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു.
ചിത്രത്തില്‍ തന്റെ മകൻ്റെ മൃതദേഹം കൊണ്ടു വരുമ്പോള്‍ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നു. റിഹേഴ്‌സലൊന്നും എടുക്കാതെയായിരുന്നു ഈ രംഗമെന്നും ഇര്‍ഷാദ് പറയുന്നു.
Also Read:ഒരിക്കൽ സംഭവിച്ച അബദ്ധം ഇനി ആവർത്തിക്കില്ല: നിഷ സാരംഗ്
‘അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂട്ടി കൈയ്യില്‍ നിന്നും ഇട്ടതായിരുന്നു അത്. ഞാന്‍ ആകെ ഇമോഷണലായി. എന്തുചെയ്യണമെന്ന് അറിയാതെ ആയി. ആ സമയം ഞാന്‍ ആലോചിച്ചത് എൻ്റെ വിയര്‍പ്പ് പ്രശ്‌നമാകുമോ എന്നായിരുന്നു. ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. പുള്ളിക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെയായിരുന്നു ആലോചിച്ചതെന്ന്’ ഇര്‍ഷാദ് പറയുന്നു.
Post Your Comments