തകര്‍ന്നുപോയ മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയത് മമ്മൂട്ടിയാണെന്ന് തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ആവേശഭരിതരാക്കിയ ചിത്രമാണ്. ചിത്രം റിലീസ് ചെയ്തതോടെ തിയേറ്റർ വ്യവസായികളെ മമ്മൂട്ടി കൈപിടിച്ച് ഉയര്‍ത്തിയെന്നും ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നുവെന്നും ജിജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജിജിയുടെ വാക്കുകളിലൂടെ:
എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയേറ്ററിന്റെ ഉടമസ്ഥനാണ്. വലിയൊരു നന്ദി പറയാനാണ് ഞാന്‍ വന്നത്. നന്ദി പറഞ്ഞില്ലെങ്കില്‍ അത് മോശമായി പോകും. കാരണം എന്നെപോലെ പ്രതിസന്ധികളില്‍പ്പെട്ടു ഒരു വര്‍ഷകാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കി. എനിക്ക് ഒരുപാടു സന്തോഷം കാരണം പ്രീസ്റ്റ് റിലീസായ ദിനം മുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് എല്ലാം നിറഞ്ഞു. കുടുംബ സഹിതം ആളുകള്‍ സിനിമ തിയേറ്ററിലേക്ക് കടന്നു വരുന്ന ആ കാലം തിരിച്ചു തന്ന മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയില്‍ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാന്‍.
Also Read:റഷ്യയിൽ ചിത്രീകരണം പൂർത്തിയാക്കി വിക്രമിന്‍റെ “കോബ്ര”
എന്റെ എല്ലാ സമ്പാദ്യവും ചിലവഴിച്ച് തുടങ്ങിയ പ്രസ്ഥാനം തുടങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ പൂട്ടിപോകുന്നു. അതിന് ശേഷം മലയാള സിനിമകളൊക്കെ ഒടിടിയിലേക്ക് പോകുന്നു. വളരെ വേദനയോടെ ഇരുന്ന ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ കാത്തിരിക്കാന്‍ പറഞ്ഞ മമ്മൂട്ടി എന്ന മഹാനടന് മുന്നില്‍ ഒന്നും തന്നെ പറയാനില്ല. മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു.
മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാട് നന്ദി. ഞങ്ങള്‍ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകര്‍ന്നുപോയ ഈ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തെഴുനേല്‍പ്പിച്ചത്. ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു.’ ഷൈലോക്കെന്ന സിനിമയില്‍ ഒരു ഡയലോഗ് ഉണ്ടായിരുന്നു ”മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാള്‍”. അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു. പക്ഷെ ആ ഡയലോഗ് സത്യമായിരുന്നുവെന്ന് കാലം ഇന്ന് തെളിയിച്ചു.
Post Your Comments