സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താര ദമ്പതിമാരാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും.ബീനയും ഗായകന് എംജി ശ്രീകുമാറും തമ്മിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
ഒരു ഷോ യുടെ ഭാഗമായുള്ള വീഡിയോ ആണ്. അതിൽ ബീന ആന്റണിയെ ദേഷ്യം പിടിപ്പിക്കുന്നതിനായി എംജി ബീനയുടെ ഭർത്താവ് ആയ മനോജിനെ ക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ട് ഷോയിൽ നിന്നും പിണങ്ങി പോകുകയാണ് ബീന. എംജിയുടെ വാക്കുകൾ ഇങ്ങനെ.. ” ഞാന്‍ ഒന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ചു ഈ മനു (മനോജ്കുമാര്‍) എങ്ങിനെയാണ് ആള് എന്ന് അന്വേഷിച്ചു. ആള് ഭയങ്കര പ്രശ്നം ആണ് എന്നാണ് അവര്‍ പറഞ്ഞത്. എല്ലാ രീതിയിലും ഭയങ്കര പ്രശ്നക്കാരന്‍ ആണ്. 24 മണിക്കൂറും ബാറില്‍ ആണ്. പിന്നെ ഈ പെണ്പിള്ളേരെ കമന്റടി ഒക്കെയുണ്ട്, അതും ഈ പ്രായത്തില്‍ ശരിയാണോ?
read also:ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ; ഭാഗ്യലക്ഷ്മിക്കെതിരെ ദയ അശ്വതി
ഇതിന് ബീനയുടെ മറുപടിയിങ്ങനെ.. ” എന്റെ മനുവോ, അദ്ദേഹം ബാറില്‍ പോകാറില്ല. ആര് പറഞ്ഞാലും ഇത് വാസ്തവവിരുദ്ധം” ആണെന്ന് ബീന മറുപടിയായി പറഞ്ഞു.
ഇത് ഷോയാണ്, ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്. ഇങ്ങനെയാണ് എങ്കില്‍ എനിക്ക് ഈ ഷോയില്‍ തുടരാന്‍ താത്പര്യം ഇല്ലെന്നും ബീന പറയുന്നു. ‘എന്റെ ഭര്‍ത്താവിനെ എനിക്ക് നല്ല വിശ്വാസം ആണെന്നും, അദ്ദേഹം അങ്ങനെ ഒരു വ്യക്തി’, അല്ലെന്നും ബീന പറഞ്ഞതോടെ എംജി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി.
എന്നാല്‍ ചേട്ടന് അങ്ങനെ പിണങ്ങി പോകല്ലേ, എന്ന് പറഞ്ഞുകൊണ്ട് ശ്രീകുമാറിനെ വേദിയിലേക്ക് ബീന ക്ഷണിക്കുകയും ചെയ്യുന്നതോടെ തനിക്ക് മനോജ് കുമാറിനെ വര്‍ഷങ്ങള്‍ ആയി അറിയാം എന്നും, വളരെ ജെനുവിന് ആയ ഒരു വ്യക്തി ആണ് മനോജ്കുമാര്‍ എന്നും ശ്രീകുമാര്‍ പറഞ്ഞു. ഈ ഷോയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു
Post Your Comments