“ദൃശ്യം 2″വിന്‍റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് സംവിധായകൻ എസ്എസ് രാജമൗലി. ചിത്രത്തിന്‍റെ സംവിധായകൻ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് “ദൃശ്യം 2′ കണ്ടതിനു ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്. ചിത്രത്തെ “മാസ്റ്റർ പീസ്” എന്ന് വിശേഷിപ്പിച്ച രാജമൗലി തിരക്കഥ,സംവിധാനം, എഡിറ്റിംഗ്, ആക്ടിംഗ് എന്നിങ്ങനെ ഓരോ മേഖലകളെയും എടുത്ത് പറഞ്ഞാണ് പ്രശംസ വർഷിച്ചത്.
Read Also: ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ എസ്.പി. ജനനാഥന്‍ അന്തരിച്ചു
സംവിധായകൻ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് ജീത്തു ജോസഫ് തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇത്തരമൊരു അഭിനന്ദനം ലഭിച്ചതിൽ കൃതാർത്ഥനാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
https://www.facebook.com/JeethuJosephOnline/posts/1100686790408218
ബാഹുബലി സൃഷ്ടാവിന്‍റെ വാക്കുകളിങ്ങനെ; “തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ്. അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു”.
Post Your Comments