GeneralLatest NewsMollywoodNEWS

ധര്‍മം ജയിക്കാന്‍ ധര്‍മജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈന്‍; ധര്‍മജന്‍ ബോള്‍ഗാട്ടി

സമസ്ത മേഖലകളിലും അധര്‍മം വിളയാടുകയാണ്. ഇത് അവസാനിച്ചേ പറ്റൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാൻ ഒരുങ്ങുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. രാഷ്ട്രീയമാണിത് സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണു തന്റെ വരവെന്ന് ധര്‍മജൻ പറയുന്നു.

‘ധര്‍മം ജയിക്കാന്‍ ധര്‍മജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈന്‍. ഇതു ഞാന്‍തന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തില്‍ ഇപ്പോള്‍ എല്ലായിടത്തും അധര്‍മമാണു വിളയാടുന്നത്. അഴിമതിയുടെ അഴിയാക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു.

അര്‍ഹരായവര്‍ക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും അധര്‍മം വിളയാടുകയാണ്. ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തില്‍ വരണം’- ധര്‍മജന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button