CinemaGeneralMollywoodNEWS

ആ തമിഴ് ചിത്രം കണ്ടതോടെ ഉറപ്പിച്ചു ഞാന്‍ എടുക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച്: വിനീത് ശ്രീനിവാസന്‍

പുതിയ ആളുകളെ വച്ച് തന്നെ സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചതിനു പിന്നില്‍ എന്റെ ചെന്നൈ ജീവിതത്തിനു വളരെ വലിയ പങ്കുണ്ട്

സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സ്പേസ് നല്‍കുന്ന രീതി തന്നില്‍ ഉണ്ടാക്കിയത് ചെന്നൈ ജീവിതമാണെന്നും അവിടെ ഒരുകൂട്ടം പുതുമുഖ നടന്മാരെ വച്ച് സംവിധായകര്‍ ചെയ്ത ഹിറ്റ് സിനിമകള്‍ ക്യാമ്പസ് ലൈഫില്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്നും, ‘സരോജ’ കണ്ട ശേഷമാണ് ‘മലര്‍വാടി’ എന്ന സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിനീത് ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നു.

“പുതിയ ആളുകളെ വച്ച് തന്നെ സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചതിനു പിന്നില്‍ എന്റെ ചെന്നൈ ജീവിതത്തിനു വളരെ വലിയ പങ്കുണ്ട്. ‘റെയിന്‍ ബോ കോളനി’യും, ‘ബോയ്സും’ ഉള്‍പ്പടെയുള്ള സിനിമകള്‍ ഞാന്‍ എന്റെ ക്യാമ്പസ് കാലത്ത് സുഹൃത്തുക്കളുമായി ആഘോഷത്തോടെ കണ്ട സിനിമയാണ്. അന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. പുതുമുഖങ്ങളെ വച്ച് എത്ര വലിയ ഹിറ്റുകള്‍ ആണ് ഇവര്‍ ചെയ്യുന്നതെന്ന്!. ‘സരോജ’ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് മലയാളത്തില്‍ ഇത് പോലെ പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്യണമെന്ന ഒരു ആഗ്രഹം തോന്നിയത്. ആ സിനിമ കണ്ടു കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ‘മലര്‍വാടി’ എന്ന സിനിമയുടെ കഥ എന്നില്‍ രൂപപ്പെട്ടു തുടങ്ങുന്നത്. ‘മലര്‍വാടി’യുടെ കഥയ്ക്ക് മുന്‍പേ പുതുമുഖങ്ങളെ വച്ച് ഒരു സിനിമ എന്നതായിരുന്നു എന്റെ മനസ്സില്‍ രൂപപ്പെട്ടത്. ഞാന്‍ ഇത് മലയാളത്തില്‍ ചെയ്തില്ല എങ്കില്‍ മറ്റൊരാള്‍ ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് വേഗം ഞാന്‍ സിനിമയുടെ ജോലികളിലേക്ക് കടന്നത്”. വിനീത് ശ്രീനിവാസന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button