CinemaGeneralLatest NewsMollywoodNEWS

”താമരനൂൽ” ; 501 സ്ത്രീ കഥാപാത്രങ്ങളുമായി മലയാളത്തിലെ ആദ്യ ചിത്രം

മോഡി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ''താമരനൂൽ''

ഓർമ്മയിൽ എന്ന ചിത്രത്തിന് ശേഷം മോഡി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ”താമരനൂൽ”. സൺ സെവൻ കേയർ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് ആണ് ചിത്രം നിർമ്മിക്കുന്നത്. 50l സ്ത്രീ കഥാപാത്രങ്ങൾ  അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത.

ഗീതാവിജയൻ, ലക്ഷ്മി പ്രീയ, നിവേധിത, പൊൻതാര ,സാധന, സഗീതസ്മൃതി, ഇന്ദുധയാ നന്ദ്, സൗമ്യ, ഐശ്യര്യ എന്നീ ഒമ്പത് നായികമാർക്കൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.മലയാളത്തിലെ മികച്ച ടെക്നീഷ്യന്മാരെ അണിനിരത്തി ചിത്രീകരിക്കുന്ന താമരനൂൽ, മലയാളത്തിലെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും.

geeകഥ – രാഹു മുരളി, തിരക്കഥ, സംഭാഷണം -ബിജു കെ.ശാന്തിപുരം,ക്യാമറ – സുശീൽ നമ്പ്യാർ, ഗാനങ്ങൾ – ചാരുമ്മൂട് വൽസലകുമാരി, സംഗീതം – സലാം വീരോളി, ആലാപനം – സിന്ധു പ്രേംകുമാർ, എഡിറ്റർ – അലോക് അമർ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് ചോതി, കല – വിനീഷ് കൂത്ത്പറമ്പ്, മേക്കപ്പ് – മീനു, ചീഫ് അസോസിയേറ്റ് – നോബിൾ പനമരം, അസിസ്റ്റൻ്റ് ഡയറക്ടർ -സുക്ഷീപ്,മാനേജർ – കരുൺ എറണാകുളം, സ്റ്റിൽ – പ്രദീഷ് കൂത്തുപറമ്പ് ,പി.ആർ.ഒ- അയ്മനം സാജൻ. മാർച്ച് 12-മുതൽ നിലമ്പൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായി താമരനൂലിൻ്റെ ചിത്രീകരണം ആരംഭിച്ചു.

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button