പ്രണയ നായിക എന്ന നിലയില്‍ ‘തീവണ്ടി’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത മേനോന് എന്ന നടി പിന്നെ പ്രേക്ഷകരെ ഞെട്ടിച്ചത് ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ്. ‘ലില്ലി’യും, ‘വെള്ള’വും സംയുക്തയുടെ കരിയറിലെ മികച്ച സിനിമകളായി അടയാളപ്പെടുമ്പോള്‍ താന്‍ ഒടുവിലായി ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ചില രഹസ്യങ്ങള്‍ തുറന്നു പറയുകയാണ് താരം. കഥാപാത്രത്തിന് സംവിധായകന് ഉള്‍പ്പടെയുള്ള സിനിമയുടെ ടീം നിശ്ചയിച്ചിരുന്ന വസ്ത്രധാരണ രീതിക്കപ്പുറം ആ കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ മനസ്സില്‍ കോസ്റ്റ്യൂമിനെക്കുറിച്ച് വ്യക്തമായ സങ്കല്‍പ്പം ഉണ്ടായിരുന്നതായി ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സംയുക്ത.
സംയുക്ത മേനോന്റെ വാക്കുകള്‍
“ഒരു ആല്ക്കഹോളികായ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം ചെയ്യുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവരുടെ വസ്ത്രധാരണ രീതി. വസ്ത്രം തുന്നി ഉപജീവനം നടത്തുന്ന വീട്ടമ്മയുടെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജീവിതത്തില്‍ ഒരുപാടു കഷ്ടത അനുഭവിച്ചു വരുന്ന കഥാപാത്രം സാരിയൊക്കെ ഉടുക്കുമ്പോള്‍ അതിന്റെ ഭംഗിയോടെ ഒന്നും ആയിരിക്കില്ല അത് ചെയ്യുന്നത്. ഞൊറിയൊക്കെ പിടിച്ചു വളരെ ഭംഗിയില്‍ സാരി ചുറ്റിയപ്പോള്‍ എനിക്കത് സ്വീകാര്യമായില്ല. അങ്ങനെയൊരു കഥാപാത്രത്തിന്റെ വസ്ത്രധാരണ രീതി ഇങ്ങനെയായിരിക്കണമെന്ന രീതിയില്‍ എന്റെ മനസ്സില്‍ ഒരു കാഴ്ചപാട് ഉണ്ടായിരുന്നു. സാരി ഉടുക്കുന്നതിലും തലമുടി ഉള്‍പ്പടെയുള്ള കാര്യങ്ങളിലും മാറ്റം വരുത്തിയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്”. സംയുക്ത മേനോന് പറയുന്നു.
Post Your Comments