GeneralLatest NewsMollywoodNEWSSocial Media

യോഗ എന്നത് ഒരു പെർഫോമൻസ് അല്ല ,ജീവിത ശൈലിയുടെ ഭാഗമാണ് ; ചിത്രവുമായി റിമി ടോമി

എല്ലാവരും യോഗ ചെയ്യാൻ പരിശ്രമിക്കൂ എന്നും റിമി ടോമി പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്. ഇപ്പോഴിതാ യോഗയെക്കുറിച്ച് പറയുകയാണ് റിമി. തന്റെ ഇൻസ്റ്റഗ്രാമിലൂടെ യോഗ ചെയുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു റിമി ഇക്കാര്യം വ്യക്തമാക്കിയത്.

യോഗ എന്നത് ഒരു പെര്‍ഫോമന്‍സ് അല്ല ഒരു ജീവിത ശൈലിയുടെ ഭാഗമാണെന്ന് റിമി പറയുന്നു. എല്ലാവരും യോഗ ചെയ്യാൻ പരിശ്രമിക്കൂ എന്നും തരാം കുറിക്കുന്നു.

https://www.instagram.com/p/CMQzx2fBpQK/?utm_source=ig_web_copy_link

റിമി ടോമിയുടെ വാക്കുകൾ, ”യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്. ഒരു വ്യക്തിയില്‍ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊര്‍ജസ്വലവുമാക്കും. താരാ സുദര്‍ശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാന്‍ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും”, റിമി ടോമി കുറിച്ചു. സുഹൃത്തും ഗായികയുമായ ജ്യോത്സനയ്ക്ക് റിമി നന്ദിയും അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button