സിനിമാ താരങ്ങൾ തങ്ങളുടെ വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ളത് മാത്രം കാഴ്ചയാണ്. അത്തരത്തിൽ നടൻ പൃഥ്വിരാജ് ഇപ്പോൾ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുതിയ വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
140 കിലോഗ്രാം വെയ്റ്റ് ഉയർത്താനുള്ള പൃഥ്വിരാജിന്റെ ശ്രമം വീഡിയോയിൽ കാണാം. താരം ശാരീരികാരോഗ്യത്തിനായി നൽകുന്ന ശ്രദ്ധയെ അഭിനന്ദിച്ച് നിരവധി പേർ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.മലയാള സിനിമയിൽ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം. അടുത്തിടെ പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Leave a Comment