GeneralLatest NewsMollywoodNEWS

കേട്ടത് പോലെയായിരുന്നില്ല അദ്ദേഹം ; മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് നിഖില

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നില്ല, മമ്മൂട്ടി

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടംപിടിച്ച നടിയാണ് നിഖില വിമല്‍. ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത താരം ഇതിനോടകം പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ചിത്രത്തിലും നിഖില ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള അഭിനയത്തെ കുറിച്ച്‌ പറയുകയാണ് നിഖില.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നില്ല. മമ്മൂക്ക കുറച്ച്‌ സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നു, കൂളായിട്ട് തന്നെ പോയി. കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നുവെന്ന് നിഖില പറയുന്നു.

നിഖിലയുടെ വാക്കുകൾ

”കൊവിഡിന് മുബും ശേഷവും ചിത്രീകരണം നടന്ന സിനിമയാണ് പ്രീസ്റ്റ്. ആദ്യം നല്ല റിലാക്‌സ് ആയാണ് ചിത്രീകരിച്ചത്. എന്നാല്‍ കോവിഡാനന്തര കാലത്ത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു ചിത്രീകരണം. ഇതിനിടെ കൊവിഡും ബാധിച്ചിരുന്നു. വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടായിരുന്നത് മണവും രുചിയും നഷ്ടമായിരുന്നു.

നെഗറ്റീവ് ആകാന്‍ കുറച്ച്‌ സമയമെടുത്തിരുന്നു. അതിനാല്‍ ആരോഗ്യ വകുപ്പില്‍ നിന്നും സ്ഥിരം വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. പ്രീസ്റ്റ് ചിത്രത്തിലുള്ളവരില്‍ ജോഫിന്‍ ആദ്യം കഥ പറഞ്ഞത് തന്നോടായിരിക്കും. ജോഫിനെ നാളുകളായി അറിയാം. സെക്കന്റ് ഷോയൊക്കെ തുടങ്ങിയ സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നില്ല. മമ്മൂക്ക കുറച്ച്‌ സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നു, കൂളായിട്ട് തന്നെ പോയി. കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നു.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും പെട്ടെന്ന് കമ്പനിയാകാൻ സാധിക്കുക ആസിഫ് അലിയാണ്. പിന്നെ വിനീത് ശ്രീനിവാസനാണ്. തനിക്ക് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള വ്യക്തി കമല്‍ഹാസനാണ്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമെല്ലാം സംസാരിക്കാന്‍ താല്പര്യമുണ്ടെന്നും നിഖില പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button