
മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നവ്യ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നവ്യയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നവ്യ. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
https://www.instagram.com/p/CMU6AnWLyzh/?utm_source=ig_web_copy_link
അമൽ അജിത് കുമാറാണ് നവ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ശബരിനാഥാണ് നവ്യയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.ശാമാട്ടിയ്ക്കാണ് നവ്യ സാരി ക്രെഡിറ്റ് നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയത്.
‘ഇത്ര സുന്ദരിയായി അടുത്തൊന്നും കണ്ടിട്ടില്ലെ’ന്നാണ് ആരാധകർ പറയുന്നത്.
Post Your Comments