നിരവധി സിനിമാ താരങ്ങളാണ് ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. മറ്റു സംസ്ഥാനങ്ങളിലാണ് പൊതുവെ ഈ കാഴ്ച കൂടുതലായും കാണാറുള്ളതെങ്കിലും. ഇപ്പോൾ മലയാള സിനിമാ താരങ്ങളും രാഷ്ട്രീയത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തോടുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ മുരളി ഗോപി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അഭിനേതാക്കൾ ഇറങ്ങരുതെന്ന് മുരളി ഗോപിപറയുന്നു. അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും മുരളി ഗോപി പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത. ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments