ബോഡി ഫിറ്റനെസിന്റെ കാര്യത്തിൽ നടൻ മോഹൻലാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വളരെ കഠിനമായി വർക്ക്ഔട്ട് ചെയ്ത് പലപ്പോഴും അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
ഈ പ്രായത്തിലും ചുറുചുറുക്കോടെ ഓടി നടന്ന് വർക്ക്ഔട്ട് ചെയ്യുന്ന താരം ഏവർക്കും പ്രചോദനമാകുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.
താരത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വിഡിയോയിൽ കാണാം. മെയ്‌വഴക്കത്തിലൂടെ പലകുറി ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള മോഹൻലാൽ അതിനു കാരണമാകുന്ന തന്റെ പ്രയത്നങ്ങളെക്കുറിച്ചാണ് വീഡിയോയിലൂടെ പറയുകയും ചെയ്യുന്നുണ്ട്. ചിട്ടയായ പരിശീലനം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments