GeneralLatest NewsMollywoodNEWSSocial MediaUncategorized

യുവാവിന്റെ ഫോട്ടോ വൈറൽ, അനിയത്തിപ്രാവിന് രണ്ടാം ഭാഗം വരുന്നോ? എന്ന് ആരാധകർ

ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലെ ചിത്രങ്ങളാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഓരോ ദിവസവും കൂടി വരുന്ന ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്.

https://www.instagram.com/p/CMWciF6MfJl/?utm_source=ig_web_copy_link

രണ്ടു ദിവസങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ‘യുവാവിന്റെ ഫോട്ടോ വൈറൽ’ എന്ന ക്യാപ്‌ഷൻ കൊടുത്തത് കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരൻ രമേഷ് പിഷാരടിയാണ്. മമ്മൂട്ടിയുമായി ചാക്കോച്ചൻ ഒരു കോമ്പറ്റിഷൻ ആകുമോ എന്ന് വരെ തോന്നിപ്പോകുന്ന തരത്തിലുള്ള ചിത്രമാണിത്. അനിയത്തി പ്രാവിൽ കണ്ട അതേ ചാക്കോച്ചൻ തന്നെ ഇത് എന്നൊക്കെ ആണ് ആരാധകർ കമന്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button