BollywoodGeneralLatest NewsMovie GossipsNEWS

നടി ജെന്നിഫർ ലോപ്പസും അലക്സ് റോഡ്രിഗസും വേർപിരിയുന്നു

ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയം വേണ്ടെന്ന് വെച്ചതായാണ് വിവരം

നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസും ബേസ്ബോൾ താരം അലക്സ് റോഡ്രിഗസും വേർപിരിയുന്നതായി റിപ്പോർട്ട്. ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയം വേണ്ടെന്ന് വെച്ചതായാണ് വിവരം. പ്രണയത്തിലായ ഇരുവരും വര്ഷങ്ങളായി പൊരുമിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും ചേർന്ന് മിയാമിയിൽ 40 മില്യൺ ഡോളറിന് ബംഗ്ലാവ് വാങ്ങിയത്. ഇതിനിടയിലാണ് താരങ്ങൾ വേർപിരിഞ്ഞതായുള്ള വാർത്തകൾ വരുന്നത്.

ആഴ്ച്ചകളായി രണ്ടുപേരും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ രണ്ടു പേർക്ക് ഇടയിൽ ഉണ്ടെന്നും വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും താരങ്ങളുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ജെന്നിഫർ ലോപ്പസ് ഇല്ലാതെയാണ് റോഡ്രിഗസ് ഇപ്പോൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ സൂചനയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ചാണ് ജെന്നിഫർ ലോപ്പസും അലക്സ് റോഡ്രിഗസും ഒന്നിച്ച് അവസാനമായി മാധ്യമങ്ങളുടെ മുന്നിൽ പെട്ടത്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിസ്പാനിക് കലാകാരിയാണ് ജെന്നിഫർ ലോപ്പസ്. സെലിന എന്ന ഗായികയുടെ ജീവചരിത്ര ചിത്രത്തിൽ സെലിനയായി അഭിനയിക്കുന്നതോടെയാണ് ജെലോ എന്ന് ആരാധകർ വിളിക്കുന്ന ജെന്നിഫർ ലോപ്പസ് ശ്രദ്ധിക്കപ്പെടുന്നത്.10 ലക്ഷം അമേരിക്കൻ ഡോളർ പ്രതിഫലം വാങ്ങുന്ന ആദ്യ അഭിനേത്രിയാണ് ജെന്നിഫർ. 8 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button