BollywoodGeneralLatest NewsMovie GossipsNEWS

ഹൃത്വിക് റോഷന്റെ മുൻഭാര്യ സുസാനെ നടൻ അർസ്ലനുമായി പ്രണയത്തിൽ ?

ഹൃത്വിക് റോഷനും സുസാനെ ഖാനും വിവാഹമോചിതരായെങ്കിലും ഇരുവരും നാലാൾ സുഹൃത്തുക്കളാണ്

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യ സുസാനെ ഖാൻ നടൻ അർസ്ലൻ ​ഗോനിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആറ് മാസമായി ഇരുവർക്കും പരസ്പരം അറിയാം, സിനിമാ സീരിയൽ രം​ഗത്തെ പൊതു സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്തിടെയാണ് ആ സൗഹൃദം ​ഗാഢമാവുന്നത്. പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിലും മറ്റും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു’.

https://www.instagram.com/p/CKpI4RXpjhT/?utm_source=ig_web_copy_link

ഹൃത്വിക് റോഷനും സുസാനെ ഖാനും വിവാഹമോചിതരായെങ്കിലും ഇരുവരും അടുത്ത സൗഹൃദബന്ധം പുലർത്തിയാണ് മുന്നോട്ട് പോയിരുന്നത്. മാത്രമല്ല, മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷന്‍ ചടങ്ങായാലും ഇരുവരും ഒന്നിച്ചെത്താറുമുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സുസാനെയും അർസ്ലൻ ​ഗോനിയും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button