ബോളിവുഡ് നടൻ മനോജ് ബാജ്പയിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയാണെന്നാണ് വിവരം.ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡെസ്പാച്ച് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു താരമെന്നും മനോജ് ബാജ്പയിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തി വെച്ചെന്നും അണിയറപ്രവർത്തകരും അറിയിച്ചിട്ടുണ്ട്.
ടിട്ലി ഫെയിം കാനു ഭേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്. സുരാജ് പേ മംഗൽ ഭാരിയാണ് മനോജ് ബാജ്പയിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.
ആമസോൺ പ്രൈമിൻ്റെ ദി ഫാമിലി മാൻ 2 ആണ് മനോജ് ബാജ്പയിയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു സീരീസ്. സാമന്തയാണ് ഈ സീരീസിൽ മനോജിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ‘സൈലൻസ്… കാൻ യൂ ഹിയർ ഇറ്റ്’ ആണ് ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
Post Your Comments