പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് അനുമോൾ . സംസ്കൃത സിനിമയിലാണ് ഇത്തവണ അനുമോൾ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അനുമോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ജി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടായ എന്നാണ് പേര് നൽകിയിരിക്കുന്നത്. അവളാല്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. ഇഷ്ടി എന്ന സംസ്കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്തത്. നെടുമുടി വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയുടെ ഫോട്ടോയും അനുമോള്‍ ചെയ്തിട്ടുണ്ട്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണമാണ് സിനിമയുടെ പ്രമേയം. ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Post Your Comments