നായകനായുള്ള ജോജു ജോര്‍ജ്ജിന്റെ സിനിമയിലെ പ്രമോഷന്‍ തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞുവെന്നും തന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് ടേക്കുകള്‍ എടുക്കേണ്ടി വരുന്ന, വിറയോടെ സംഭാഷണങ്ങള്‍ പറയേണ്ടി വരുന്ന, ഒരു ചെറിയ നടനായാണ് താന്‍ കണ്ടിരുന്നതെന്നും അവിടെ നിന്ന് ജോഷിയുടെ പൊറിഞ്ചു മറിയം ജോസില്‍ എത്തുമ്പോള്‍ ആ ട്രാന്‍സ്ഫര്‍മേഷന്‍ തന്നെ വല്ലാതെ അതിശപ്പെടുത്തുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അനൂപ് മേനോന്‍ പറയുന്നു.
“കോക്ടെയില്‍ എന്ന സിനിമയില്‍ ചെറിയ റോളില്‍ ജോജു അഭിനയിച്ചിടുണ്ട്. ഞാന്‍ എഴുതിയ ‘ഹോട്ടല്‍ കാലിഫോര്‍ണിയ’ എന്ന സിനിമയിലും ജോജുവുണ്ട്. എന്നെ ഭയങ്കരമായി ഞെട്ടിച്ച നടനാണ് ജോജു. കാരണം എന്റെ ഈ രണ്ടു സിനിമകളില്‍ അഭിനയിക്കുമ്പോഴും വിറയോടെ ടേക്കുകള്‍ ഒരുപാട് എടുത്തു ചെയ്യേണ്ടി വന്ന നടനാണ് ജോജു. അവിടെ നിന്ന് ജോഷി സാറിന്റെ ‘പൊറിഞ്ചു മറിയം ജോസ്’ പോലെയുള്ള ഒരു സിനിമയില്‍ എത്തി നില്‍ക്കണമെങ്കില്‍ ആ ട്രാന്‍സ്ഫര്‍മേഷന്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
‘ക്യാപ്റ്റന്‍’, ‘വെള്ളം’ പോലെയുള്ള സിനിമകളില്‍ ജയസൂര്യ ഗെറ്റപ്പിലൊക്കെ വലിയ മാറ്റം വരുത്തി ചെയ്യുമ്പോഴും എന്റെ സിനിമയില്‍ നിന്ന് ഇപ്പോഴത്തെ ജയന്റെ സിനിമകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് വലിയ അത്ഭുതമില്ല. കാരണം ജയന്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണെന്ന് ആ സിനിമ തന്നെ മനസ്സിലാക്കി തന്നിട്ടുണ്ട്. പക്ഷേ ജോജുവിന്റെ കാര്യം അങ്ങനെയല്ല, ആ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്”. അനൂപ് മേനോന്‍ പറയുന്നു.
Post Your Comments