പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. അടുത്തിടയിലാണ് ഇരുവർക്കും ഒരു മകൾ ജനിച്ചത്. വാമിക എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അനുഷ്കയും കോലിയും സോഷ്യൽ മീഡിയയിലൂടെ മകളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും മുംബൈയിൽ പുതിയ ആഡംബര ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ്.
34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാർട്മെന്റാണ് മുംബൈയിലെ വോർളിയിൽ ഇവർ സ്വന്തമാക്കിയത്. ആധുനിക രീതിയിൽ ഇന്റീരിയർ ചെയ്ത് മനോഹരമാക്കിയ ഫ്ളാറ്റിന്റെ അകത്തളങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ളാറ്റിന്റെ 35-ാം നിലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ വീടിനുള്ളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് ദമ്പതികൾ. പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇരുവരും പങ്കുവച്ചിരുന്നു.
https://www.instagram.com/p/CJoR8AQJw1Y/?utm_source=ig_web_copy_link
വലിയ ടെലിവിഷൻ സ്ക്രീനാണ് ലിവിങ് റൂമിനെ മനോഹരമാക്കുന്നത്. ടിവിക്ക് താഴെ കോലിയുടെയും അനുഷ്കയുടെയും വിവാഹക്കാരിക്കേച്ചറും ഇടംപിടിച്ചിട്ടുണ്ട്.ജിമ്മാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ലോകോത്തര ജിംനേഷ്യമാണ് അപ്പാർട്മെന്റിൽ ഒരുക്കിയിട്ടുള്ളത്. സ്വകാര്യടെറസും ഫ്ളാറ്റിന് സ്വന്തമായുണ്ട്.
Post Your Comments