ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. ഇന്നലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തിയേറ്ററിൽ സെക്കൻഡ് ഷോ അനുവദിച്ചതിന് പിന്നിൽ മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ടാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്. ഒടിടിയിൽ നിന്നും സിനിമയ്ക്കായി മികച്ച ഓഫറുകൾ വന്നിരുന്നു. അപ്പോഴൊക്കെ മമ്മൂട്ടിയെ വിളിച്ച് അഭിപ്രായം ചോദിക്കും. പക്ഷെ സിനിമ ലൈവ് ആയി വരുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞു.
നമ്മളെ മാത്രമല്ല ഈ സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ നമ്മൾ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീയറ്ററുകൾ തുറന്നെങ്കിലും അമ്പതു ശതമാനം ഒക്കുപൻസിയും സെക്കൻഡ് ഷോയുമില്ലതിനാൽ കനത്ത നഷ്ടം നേരിട്ടിരുന്നു. അപ്പോൾ മമ്മൂട്ടി നടത്തിയ ഇടപെടൽ കൊണ്ടാണ് സെക്കൻഡ് ഷോയ്ക്കു അനുവാദം കിട്ടിയത് . അദ്ദേഹം പകർന്ന ധൈര്യമാണ് സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ആന്റോ ജോസഫ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആന്റോ ജോസഫിന്റെ വാക്കുകൾ
OTT ഇൽ നിന്നും വളരെ മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, “മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ” എന്ന്.!
അപ്പൊഴൊക്കെ മമ്മുക്ക പറയും, നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശെരിയാണോ ആന്റോ?
അപ്പോൾ ഞാൻ ഒന്ന് പതറും. വീണ്ടും ഒരു മാസം കഴിഞ്ഞ് വീണ്ടും ടെൻഷൻ അടിച്ചു ഞാൻ ചോദിക്കും. അപ്പോൾ മമ്മുക്ക ഒരുപാട് കാര്യങ്ങൾ പറഞ്ഞു, നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, കാന്റീൻകാരുണ്ട്, എന്തിന് ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ? മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയ്യറ്ററിൽ കാണിക്കണം എന്ന്.
സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. നീ ടെൻഷൻ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ” ആ പുലി കൂടെ ഉണ്ട് എന്ന് എന്നോട് പറഞ്ഞതാണ് എന്റെ ധൈര്യം.
അങ്ങനെ തിയ്യറ്റർ റിലീസ് മതി എന്ന് തീരുമാനിച്ചു. കോവിഡിന് ശേഷം തീയറ്ററുകൾ തുറന്നെങ്കിലും അമ്പതു ശതമാനം ഒക്കുപൻസി ഉള്ളതിനാൽ പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ഓപ്പറെഷൻ ജാവ നല്ല സിനിമ ആയിരുന്നു എന്നിട്ടും കളക്ഷൻ കുറവായിരുന്നു. സെക്കൻഡ് ഷോ ഉണ്ടെങ്കിൽ മാത്രമേ തീയറ്ററുകളിൽ ആള് കയറു. മാത്രമല്ല തീയേറ്ററിന് സമീപമുള്ള ചെറിയ കടകളൊക്കെ സെക്കൻഡ് ഷോയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പ്രോഫിറ്റ് ഇല്ലെങ്കിലും ബ്രെക് ഇവൻ ആയാൽ മതിയെന്ന അവസ്ഥ ആയിരുന്നു. അങ്ങനെ മമ്മൂക്കയുടെ ഇടപെടൽ കൊണ്ടാണ് സെക്കൻഡ് ഷോയ്ക്കു അനുവാദം കിട്ടിയത്. ഇനി ഷെയറിന്റെ കാര്യം നോക്കിയാൽ പലരും എഴുതി വിടാറുണ്ട്കോ മൂന്ന് കോടി നാല് കോടി എന്നൊക്കെ. ഞാൻ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം. കോവിഡിന് മുൻപ് 100% ഒക്കുപൻസിയിൽ പല ചിത്രങ്ങൾക്കും കിട്ടിയ കളക്ഷനേക്കാൾ കൂടുതൽ കളക്ഷൻ ഇന്നലെ ലഭിച്ചിട്ടുണ്ട്”
Post Your Comments