പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനർ ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പ്, ജനഗണമനയുടെ മംഗലാപുരം ഷെഡ്യൂള്‍ എന്നിവ പൂര്‍ത്തിയാക്കി പൃഥ്വിരാജ് കടുവയില്‍ ഉടൻ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോർട്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.
സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കടുവയുടെ തിരക്കഥ ജിനു എബ്രഹാമാണ്. സുജിത് വാസുദേവാണ് ക്യാമറ. ലൂസിഫറിന് ശേഷം സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
https://www.instagram.com/p/CMPgZM-g8iq/?utm_source=ig_web_copy_link
2020 ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു എബ്രഹാം. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.
സുരേഷ് ഗോപിയുടെ 250ാമത് ചിത്രം കടുവ’യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം കോടതിയിലെത്തിയിരുന്നു. ‘കടുവ’ സിനിമയുടെ തിരക്കഥയും കഥാപാത്രവും പകർപ്പവകാശം ലംഘിച്ച് എടുത്തെന്നായിരുന്നു കേസ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള വിവാദമായി ഇത് മാറി.
മുളകുപ്പാടം ഫിലിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രത്തെ പേരും പ്രമേയവും ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും ചെയ്തു. ഒറ്റക്കൊമ്പനും കടുവയുമായി ഒരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവും അറിയിച്ചിരുന്നു.
Post Your Comments