ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുളള പഴയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് പൂർണിമ. ‘പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ’ എന്നായിരുന്നു പൂർണിമയുടെ ചോദ്യം.
പൂർണിമയുടെ ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് മകൾ പ്രാർത്ഥനയായിരുന്നു. ”അത് ഞാനാണെന്ന് എല്ലാവർക്കും അറിയാം. കാരണം കുഞ്ഞായിരുന്നപ്പോൾ നച്ചുവിനെക്കാളും ക്യൂട്ട് ഞാനാണ്,” പ്രാർഥന കുറിച്ചു.
എന്നാൽ പ്രാർത്ഥനയുടെ ആ മറുപടിക്ക് മധുരമായ താക്കീത് നൽകുകയും ചെയ്തു പൂർണ്ണിമ. ”നിങ്ങൾ ചേച്ചിയുടെയും അനിയത്തിയുടെയും വഴക്കുകൾ ഇവിടേക്ക് കൊണ്ടുവരേണ്ട.”എന്നാണ് പൂർണിമ കുറിച്ചത്.
Leave a Comment