CinemaGeneralLatest NewsMollywoodNEWSTrailersVideos

‘ഓളെ കണ്ട നാൾ’ മാർച്ച്‌ 19 ന് റിലീസ് ; ട്രെയിലർ പുറത്തുവിട്ടു

മുസ്തഫ ഗഡ്സ് സംവിധാനം ചെയ്യുന്ന ചിത്രം 'ഓളെ കണ്ട നാൾ' മാർച്ച്‌ 19നു റിലീസ്

മുസ്തഫ ഗഡ്സ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓളെ കണ്ട നാൾ’ മാർച്ച്‌ 19നു റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നവാഗതരായ ജ്യോതിഷ് ജോയും കൃഷ്ണ പ്രിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജെൻട്രെൻഡ് മൂവീസിന്റെ ബാനറിൽ ലത സജീവ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ശിഹാബ് ഓങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുമിലാൽ സുബ്രഹ്മണ്യനാണ്. ഹിഷാം അബ്ദുൽ വഹാബിന്റ വശ്യത തുളുമ്പുന്ന ഇണമുള്ള ഗാനങ്ങൾ വിനീത് ശ്രീനിവാസന്റെ ആലാപന സൗകുമാര്യത്താൽ മധുരിതമാകുന്നു. കൃഷ്ണകുമാർ വർമയും ഡെൽജോ ഡൊമനിക് ചേർന്നാണ് രചന.

മലപ്പുറത്തു നിന്നും പാലക്കാട്‌ കോളജ് ക്യാമ്പസിലേക്ക് കടന്നു വന്ന ജെന്നയെ ആദ്യം കണ്ട മാത്രയിൽ തന്നെ ആദിയുടെ മനസ്സിൽ ചെക്കേറുന്നത് കഥയുടെ വഴിതിരിവാണ്. ഇവരെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, നീന കുറുപ്പ്, ദേവൻ കൊപ്പം പുതുമുഖങ്ങളായ ആംബ്രോസൈമൺ, ആഗ്നസ് ജോളി, പ്രസീത വസു. ടോം, ബബിത ബഷീർ, ശ്രീജിത്ത്, സഹജ്.നാരായണൻ മുക്കം, ഡെൽജോ ഡൊമനിക്, ചിഞ്ചുരാജ്‌ , റെജി മണ്ണാർക്കാട്, ഗോഡ്വിൻ, മഹേഷ്, അർജുൻ,ഷാൾവിൻ, അഞ്ജലി,സജീവ് മണ്ണാർക്കാട് എന്നിവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button