BollywoodCinemaGeneralLatest NewsNEWSSocial Media

കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു ; ‘ബോംബെ ബീഗംസ്’ വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍

അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു

അടുത്തിടയിൽ പുറത്തിറങ്ങിയ ”ബോംബെ ബീഗംസ് ” എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍. ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നടപടിയുമായി രംഗത്തെത്തിയത്. ബോംബെ ബീഗം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വെബ് സീരീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിറന്നാള്‍ ആഘോഷത്തിനിടയിൽ മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങള്‍ ഉണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറയുന്നു.

അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് 8 നാണ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button