ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിൽ നടി മേനക സുരേഷിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡല്‍ഹിയില്‍ വച്ചായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം സീറ്റിലാണ് മേനകയുടെ പേരും പരിഗണനയിലുള്ളത്. സുരേഷ് ഗോപി, വി.വി.രാജേഷ് എന്നിവരുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വമോ താരങ്ങളോ പ്രതികരിച്ചിട്ടില്ല.
Leave a Comment