GeneralLatest NewsMollywoodNEWSSocial Media

മമ്മൂട്ടിയുടെ മാസ്ക് വീണ്ടും തരംഗമാകുന്നു ; ഇത്തവണ താരം എത്തിയത് ഫ്രഞ്ച് ലക്ഷുറി ബ്രാൻഡിന്റെ മാസ്കുമായി

നിസാരമായ ഒരു തുണി മാസ്ക് എന്ന് തോന്നുവെങ്കിലും വില അത്ര നിസാരമല്ല

വീണ്ടും നടൻ മമ്മൂട്ടിയുടെ മാസ്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നു. ‘ദി പ്രീസ്റ്റിന്റെ’ ആഘോഷവേളയിൽ എത്തിയ മമ്മുക്കയുടെ ലുക്കാണ് ചർച്ചയാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മമ്മൂട്ടി അണിഞ്ഞെത്തിയ മാസ്കും ശ്രദ്ധേയമായി മാറിയിരുന്നു. ബോസ് മാസ്കായിരുന്നു അന്ന് മമ്മൂട്ടി ധരിച്ചിരുന്നത്.

എന്നാൽ ഇത്തവണ ഫ്രഞ്ച് ലക്ഷുറി ബ്രാൻഡായ കെൻസോയുടെ (Kenzo) മാസ്കാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. കണ്ടാൽ വളരെ നിസാരമായ ഒരു തുണി മാസ്ക് എന്ന് തോന്നുവെങ്കിലും വില അത്ര നിസാരമല്ല. മൂന്നു മാസ്കുകളുടെ ഒരു പായ്ക്കിന് 50 യൂറോയാണ് വില. അതായത് 4,334.15 രൂപ. പക്ഷെ സാധാരണ നിലയിൽ എന്ന പോലെയല്ല മമ്മുക്ക ഇക്കുറി. ചായ കുടിക്കാനും മറ്റുമായി മാസ്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button