ചുരുങ്ങിയ സമയംകൊണ്ടു തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അദിതി രവി. തന്റെ ആദ്യ ചിത്രമായ ‘അലമാര’ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ അദിതി രവിയുടെ നായിക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ വിവാഹത്തെക്കുറിച്ചും, സഹോദരന്റെ തീരുമാനിച്ചു കഴിഞ്ഞ വിവാഹ വിശേഷങ്ങളെക്കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
അതിദി രവിയുടെ വാക്കുകള്‍
“ഏതു ജോലിയും ചെയ്തു കഴിഞ്ഞു സമാധാനത്തോടെ വീട്ടില്‍ വന്നു കിടന്നു ഉറങ്ങണം. അത് മാത്രമാണ് പ്രധാനം. അതിപ്പോള്‍ അഭിനയത്തിന്റെ കാര്യമായാലും സിനിമ തെരഞ്ഞെടുക്കുന്ന കാര്യമായാലും. ചേട്ടന്‍ രാകേഷുമായി സംസാരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറ്. കൊച്ചിയിലെ ഫ്ലാറ്റില്‍ ചേട്ടനുമുണ്ട്. കഥകള്‍ കേള്‍ക്കുന്നതും എല്ലായിടത്തും പോകുന്നതും ഒന്നിച്ചാണ്. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ആളാണ് ചേട്ടന്‍. ഇപ്പോള്‍ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു. ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ഞാനിപ്പോള്‍. രണ്ടു മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും. സത്യം പറഞ്ഞാല്‍ ലൈഫ് അങ്ങനെ പ്ലാന്‍ ചെയ്തിട്ടൊന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ രംഗത്തേക്ക് എത്തിയത്. കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന വാശിയുണ്ട്. കരുത്തുറ്റ വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അത് ചെയ്തു തെളിയിക്കാന്‍ കഴിയൂ. എന്നെക്കൊണ്ട് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാണിക്കണം. ടിപ്പിക്കല്‍ ക്യാരക്ടറുകളില്‍ നിന്ന് മാറി കുറച്ചു വേഷങ്ങള്‍ പരീക്ഷിക്കണമെന്നും മനസ്സിലുണ്ട്. അങ്ങനെ കുറച്ചു ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടേ വിവാഹമുള്ളൂ”.
Post Your Comments