CinemaGeneralKollywoodLatest NewsMollywoodNEWSSongsVideos

മലയാളത്തിന് പുറമെ തമിഴിലും ; പ്രാർഥന ഇന്ദ്രജിത് ആലപിച്ച ഗാനം പുറത്തിറങ്ങി

ഹെലനിലെ താരാപഥമാകേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചതും പ്രാർഥനയായിരുന്നു

അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻറെ തമിഴ് റീമേക്ക് ചിത്രം ‘അൻപിർക്കിനിയാളിലെ’ ഗാനം പുറത്തുവിട്ടു. ഉൻ കൂടവേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടെയും മകൾ പ്രാർഥനയാണ്. ലളിതാനന്ദിന്റെ വരികൾക്ക് ജാവേദ് റിയാസാണ് സം​ഗീതം നൽകിയിരിക്കുന്നത്.

ഹെലനിലെ താരാപഥമാകേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചതും പ്രാർഥനയായിരുന്നു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം അരുൺ പാണ്ഡ്യൻ. (മോഹൻലാൽ ചിത്രം ശ്രദ്ധയിൽ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് അരുൺ).

പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം. മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹെലെൻ സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ചിത്രമായിരുന്നു. അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലെന്റെ പ്രധാന ആകർഷണം.

shortlink

Related Articles

Post Your Comments


Back to top button